Tuesday, July 26, 2011

ഹൃദയഭാരം

കേഴുക  മാതൃഹൃദയമേ,    
കണ്ണീരാല്‍ ‍  കഴുകിയൊടുങ്ങാത്ത
ദുഖത്തിന്‍ ഭാരം ചുമക്കാന്‍
നല്‍കുക നിന്‍ ചുമലുകള്‍ കൂടി.
 
റെയില്‍ പാളങ്ങൾ‍ക്കരികില്‍  നിന്നുയരും       
ആര്‍ത്തനാദം  കേൾ‍പ്പൂ ഞാന്‍.
കൂരിരുട്ടിനെ തുളച്ചുകീറാനാവാതെ
ദൃഷ്ടികള്‍ മിഴിച്ചു കിടക്കുന്നു ഞാന്‍ 
 
സ്ത്രീയായ് ജനിക്കട്ടെ ഞാന്‍ 
മാതാവായിരിക്കട്ടെ  ഞാന്‍ 
ജന്മജന്മാന്തരങ്ങളില്‍.
 
മാതൃഹൃദയമേ,  കേഴുക നീ
എന്‍ കുഞ്ഞിന്നു വേണ്ടി,
സൗമ്യയായോരെന്‍ പെണ്‍കുഞ്ഞിന്നു വേണ്ടി
കേഴുക നീ.

2 comments:

  1. very touching, though there seems to be a slight lack of perspective; people unfamiliar with the incident might feel that it is a bit disjointed. But I guess everyone must have wept with her parents, and would know.

    ReplyDelete
  2. awesome work...all together its very touchy...

    ReplyDelete